സി.പി.ഐ ജില്ല സമ്മേളനം: സ്വാഗതസംഘമായി

തലശ്ശേരി: ആഗസ്റ്റ് 11 മുതൽ 13വരെ തലശ്ശേരിയിൽ നടക്കുന്ന സി.പി.ഐ ജില്ല സമ്മേളനത്തിന് സ്വാഗതസംഘം രൂപവത്കരിച്ചു. ജില്ല സെക്രട്ടറി പി. സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്തു. ടീസ്റ്റ സെറ്റൽവാദിന്റെയും ആർ.ബി. ശ്രീകുമാറിന്റെയും അറസ്റ്റ് രാജ്യത്ത് ഫാഷിസമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന കൗൺസിൽ അംഗം സി.പി. ഷൈജൻ അധ്യക്ഷത വഹിച്ചു. ജില്ല അസി. സെക്രട്ടറി എ. പ്രദീപൻ, ജില്ല എക്സി. അംഗം അഡ്വ. വി. ഷാജി, എം. ബാലൻ, കെ.വി. ഗംഗാധരൻ, മാമ്പ്രത്ത് രാജൻ, കെ.വി. രജീഷ്, പ്രണോയ്, എം.വി. സ്മിത എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികൾ: സി.പി. ഷൈജൻ, (ചെയർ), സി. വിജയൻ, അഡ്വ. കെ. ഗോപാലൻ, പൊന്ന്യം കൃഷ്ണൻ, കാരായി സുരേന്ദ്രൻ, എ. പ്രഭാകരൻ, എം.വി. സ്മിത, പി. പ്രഭാകരൻ മാസ്റ്റർ (വൈസ് ചെയർ), അഡ്വ. എം.എസ്. നിഷാദ് (ജന. കൺ), എം. മഹേഷ് കുമാർ, ടി. ശശി, സി.എൻ. ഗംഗാധരൻ, കെ.കെ. ബാലൻ, സി. ഗിരീശൻ, പി.കെ. മിഥുൻ, സി. സജീവൻ, രജിത പ്രദീപ് (കൺ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.