അപകടഭീഷണിയായി വൈദ്യുതിത്തൂൺ

മാഹി: അടർന്നുവീഴാൻ പാകത്തിലുള്ള പഴയ വൈദ്യുതിത്തൂൺ അപകടഭീഷണിയാകുന്നു. മാഹി ആശുപത്രി കവലക്ക് സമീപം ദേശീയപാതയിൽ പഴയ കള്ളുഷാപ്പ് റോഡിന് മുൻവശത്തുള്ള ഹൈടെൻഷൻ വൈദ്യുതി തൂണാണ് ഭീതിയുണർത്തുന്നത്. സമീപത്തെ നാല് വീട്ടുകാരും എതിർവശത്തെ വ്യാപാര സമുച്ചയത്തിലുള്ള വ്യാപാരികളും തൊഴിലാളികളുമാണ് മാസങ്ങളായി ഭീഷണിയിൽ കഴിയുന്നത്. ഓട്ടോക്കും സ്കൂൾ ബസിനുമായി വിദ്യാർഥികളും നാട്ടുകാരും കാത്തുനിൽക്കുന്നത് ഈ തൂണിന് കീഴെയാണ്. തൂൺ മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഒരുമാസം മുമ്പ് വൈദ്യുതി ഓഫിസിൽ നിവേദനം നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. ------------ Caption: പൊട്ടിവീഴാൻ പാകത്തിൽ മാഹി ദേശീയ പാതയിലുള്ള ഹൈടെൻഷൻ വൈദ്യുതിത്തൂൺ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.