കണ്ണൂർ: മദ്യനിരോധന സമിതി ലഹരിമുക്ത കാമ്പയിൻ കമ്മിറ്റി ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഡി. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ലഹരി ഒഴുക്കാൻ മത്സരിക്കുന്ന സർക്കാറുകൾ ജനവഞ്ചനയാണ് നടത്തുന്നതെന്നും ഇതിനെതിരെ ജനപക്ഷം ഒന്നിക്കണമെന്നും നിഷ്ക്രിയത പാലിക്കുന്നത് കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്റ് രാജൻ തീയറേത്ത് അധ്യക്ഷത വഹിച്ചു. മദ്യനിരോധന സമിതി രക്ഷാധികാരി ടി.പി.ആർ. നാഥ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ല സെക്രട്ടറി ദിനു മൊട്ടമ്മൽ, മഹാത്മ മന്ദിരം പ്രസിഡന്റ് ഇ.വി.ജി. നമ്പ്യാർ, കെ. ഹരീന്ദ്രൻ, ചന്ദ്രൻ മന്ന, കവിയൂർ രാഘവൻ, മധു കക്കാട്, എം.വി. അനൂപ് കുമാർ, ഐ. അരവിന്ദൻ, പ്രദീപൻ മഠത്തിൽ, ഇ. ചന്ദ്രിക എന്നിവർ സംസാരിച്ചു. ------------ photo: lahari koottaima കണ്ണൂരിൽ ഡോ. ഡി. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.