വെളിച്ചിങ്ങ തലയിൽവീണ പിഞ്ചുകുഞ്ഞുമായി ആശുപത്രിയിലേക്കുപോയ വാഹനം കുരുക്കിൽപെട്ടു

ഉരുവച്ചാൽ: തലയിൽ വെളിച്ചിങ്ങ വീണ് പരിക്കേറ്റ പിഞ്ചുകുഞ്ഞുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ജീപ്പ് ഉരുവച്ചാലിൽ ഗതാഗതക്കുരുക്കിൽപെട്ടു. ചുമട്ടുതൊഴിലാളികളും നാട്ടുകാരും ഏറെ പാടുപെട്ടാണ് വാഹനങ്ങൾ നിയന്ത്രിച്ച് ജീപ്പ് കടത്തിവിട്ടത്. ശിവപുരത്തെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ഒന്നര വയസ്സുകാരന്റെ തലയിലാണ് വെളിച്ചിങ്ങ വീണത്. വീഴ്ചയിൽ കുഞ്ഞിന് ബോധക്ഷയം സംഭവിച്ചു. കഴിഞ്ഞദിവസം വൈകീട്ട് ആറോടെയാണ് സംഭവം. കുട്ടിക്ക് ഉരുവച്ചാലിലെ ആശുപത്രിയിൽ ചികിത്സ നൽകി. ശിവപുരം റോഡിൽ നോ പാർക്കിങ് ബോർഡ് ഉണ്ടെങ്കിലും ഇവ നോക്കുകുത്തിയാണ്. ഇരുവശങ്ങളിലും അനധികൃതമായി വാഹനങ്ങൾ നിർത്തിയിടുന്നതാണ് കുരുക്കിന് കാരണമാകുന്നത്. നിലവിലുണ്ടായിരുന്ന രണ്ട് ബോർഡിനുപുറമെ ബസ് സ്റ്റോപ്പിനുസമീപത്തെ നഗരസഭയുടെ നോ പാർക്കിങ് ബോർഡ് വാഹനങ്ങൾക്ക് അപകടഭീഷണിയുമാകുന്നു. ഉരുവച്ചാലിൽ ഹോം ഗാർഡ് ഉണ്ടെങ്കിലും ദിവസങ്ങളായി ഡ്യൂട്ടിക്ക് വരാത്തതെന്ന് നാട്ടുകാർ പറഞ്ഞു. തിരക്കേറിയ റോഡിൽ പലപ്പോഴും ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കുരുക്കിൽപെടുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.