തലശ്ശേരി: ഹെലൻ കെല്ലർ ദിനത്തിന്റെ ഭാഗമായി എരഞ്ഞോളി പഞ്ചായത്തും സി.ഡി.എം.ആർ.പിയും ഭിന്നശേഷിക്കാരായ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി കരകൗശല നൈപുണ്യ പരിശീലനം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.പി. ശ്രീഷ ഉദ്ഘാടനം ചെയ്തു. ഡെവലപ്മെന്റ് സൈക്കോതെറപ്പിസ്റ്റ് ആതിര നകുലൻ അധ്യക്ഷത വഹിച്ചു. മുംബൈ ഹെലൻ കെല്ലർ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പഠനം പൂർത്തിയാക്കിയ ശിഷ്ണ ആനന്ദ് പരിശീലനം നൽകി. ലെയ്സൺ ഓഫിസർ അരുൺ, സ്പെഷൽ എജുക്കേറ്റർ വി.ബി. ബിന്ദുജ, സ്പീച് തെറപ്പിസ്റ്റ് ആയിഷ ലിൻഷ, ഫിസിയോ തെറപ്പിസ്റ്റ് സിഫിൻ പി. ജോസഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.