ആനുകൂല്യ വിതരണം

കണ്ണൂർ: പട്ടികജാതി വിഭാഗങ്ങൾക്കുള്ള കോർപറേഷന്റെ വിവിധ പദ്ധതികളുടെ ഭാഗമായുള്ള മേയർ അഡ്വ. ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ കെ. ഷബീന അധ്യക്ഷത വഹിച്ചു. പട്ടികജാതി വിദ്യാർഥികളുടെ ഉന്നതപഠനത്തിനായി 45 ലാപ്ടോപ്പുകൾ, 70 വിദ്യാർഥികൾക്ക് പഠനാവശ്യത്തിനുള്ള ഫർണിച്ചറുകൾ, വയോജനങ്ങൾക്ക് 75 കട്ടിലുകൾ തുടങ്ങി 20 ലക്ഷത്തോളം രൂപയുടെ ആനുകൂല്യമാണ് വിതരണം ചെയ്തത്. സ്ഥിരം സമിതി ചെയർമാന്മാരായ പി. ഷമീമ, എം.പി. രാജേഷ്, സുരേഷ് ബാബു എളയാവൂർ, സിയാദ് തങ്ങൾ, കൗൺസിലർമാരായ പനയൻ ഉഷ, പി. കൗലത്ത്, കൂക്കിരി രാജേഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.