ഇരിക്കൂർ: ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സി യൂനിറ്റിന്റെയും ഇരിക്കൂർ പൊലീസ് സ്റ്റേഷന്റെയും ആഭിമുഖ്യത്തിൽ എസ്.ഐ എം.വി. ഷീജു ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് വി.സി. ശൈലജ അധ്യക്ഷത വഹിച്ചു. സീനിയർ കാഡറ്റ് കെ.കെ. കീർത്തനമോൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കാമ്പയിന്റെ ഭാഗമായി ഓരോ ഗോളും ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പി.പി. സജിത്ത്കുമാർ, ഇ. സുമേഷ്, ടി.വി. ജയേഷ്, മുഹമ്മദ് അസ്‍ലം എന്നിവർ നേതൃത്വം നൽകി. കമ്യൂണിറ്റി പൊലീസ് ഓഫിസർ വി.വി. സുനേഷ് സ്വാഗതവും പി. ധന്യ നന്ദിയും പറഞ്ഞു. കാമ്പയിന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശ റാലി, ലഘുലേഖ വിതരണം, മ്യൂസിക്കൽ കാമ്പയിൻ എന്നിവ നടക്കും. ---------------------- ചിത്രം: ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇരിക്കൂർ എസ്.ഐ എം.വി. ഷീജു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.