മാഹി: 33 വർഷത്തെ സേവനത്തിനുശേഷം ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂളിൽനിന്ന് വിരമിച്ച കെ.എം. തങ്കലതക്ക് . പൂർവവിദ്യാർഥി സംഘടന സഹപാഠി, ചാലക്കര എം.എ.എസ്.എം വായനശാല എന്നിവയുടെ നേതൃത്വത്തിലാണ് ജനകീയ യാത്രയയപ്പ് സംഘടിപ്പിച്ചത്. യാത്രയയപ്പ് സമ്മേളനം രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ. മോഹനൻ അധ്യക്ഷത വഹിച്ചു. മാഹി വിദ്യാഭ്യാസ മേലധ്യക്ഷൻ ഉത്തമരാജ് മാഹി, പ്രധാനാധ്യാപകൻ എം. മുസ്തഫ, കെ. ഹരീന്ദ്രൻ, പായറ്റ അരവിന്ദൻ, എം. ശ്രീജയൻ, എസ്.കെ. സുരേന്ദ്രൻ, കെ. പവിത്രൻ, എം.എ. കൃഷ്ണൻ, എം.പി. വിശാലാക്ഷി, കെ.കെ. രാജീവ്, ഷൈനി, കെ. ബാലൻ, കെ.വി. സന്ദീവ്, കെ. രസ്ന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.