കേളകം: കേളകത്തെ വ്യാപാരി നേതാവ് ജോർജുകുട്ടി വാളുവെട്ടിക്കൽ സൗജന്യമായി നല്കിയ 20 സൻെറ് സ്ഥലത്ത് . ലയൺസ് ക്ലബ് ഇൻറർനാഷനൽ ഗ്ലോബൽ വില്ലേജ് ചെട്ടിയാംപറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി ലയൺസ് ക്ലബ് ഇൻറർനാഷനൽ സംസ്ഥാനത്തുടനീളം നിർമിച്ചുനല്കുന്ന 225 വീടുകളിൽ എട്ടുവീടുകളുടെ ഉദ്ഘാടനമാണ് നടന്നത്. കണ്ണൂർ ജില്ലയിൽ എട്ട് വീടുകളാണ് അനുവദിച്ചിരുന്നത്. ലയൺസ് ക്ലബ് ഇൻറർനാനൽ ഡിസ്ട്രിക് ഗവർണർ യോഹന്നാൻ മറ്റത്തിൽ ഉദ്ഘാടനം ചെയ്തു. കേളകം ചാപ്റ്റർ പ്രസിഡൻറ് ഡിബിൻ സി. ബെന്നി അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥി ഡോ. രാജീവ് ശ്രീധരൻ, ഒ.വി. സനൽ, ജി. രാമചന്ദ്രൻ, പഞ്ചായത്ത് മെംബർമാരായ ലീലാമ്മ ജോണി, അഡ്വ. ബിജു ചാക്കോ, സി.കെ. അജു, ദീപക് മാത്യു, ഡോ. ബാലമണി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.