തലശ്ശേരി: ബി.ഇ.എം.പി ഹാർട്ട് ബീറ്റ്സ് 81-86 ബാച്ച് പൂർവ വിദ്യാർഥി കൂട്ടായ്മ ലോക ലഹരി വിരുദ്ധ ദിനമായ 26ന് ലഹരി വിരുദ്ധ സെമിനാറും സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസും സംഘടിപ്പിക്കുന്നു. ലഹരി ഉപയോഗങ്ങളിൽ അടിപ്പെട്ടു പോകുന്ന യുവതലമുറയെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി യുവാക്കൾക്ക് കായിക ക്ഷമത വർധിപ്പിക്കുന്നതിനായി കായിക മത്സരങ്ങൾ നടത്താൻ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച വൈകീട്ട് മൂന്നരക്ക് ലോഗൻസ് റോഡിലെ പാരിസ് പ്രസിഡൻസി ഹാളിൽ തലശ്ശേരി എ.എസ്.പി വിഷ്ണുപ്രദീപ് ഉദ്ഘാടനം ചെയ്യും. പിണറായി റേഞ്ച് എക്സൈസ് ഓഫിസർ കെ.കെ. സമീർ ബോധവത്കരണ ക്ലാസ് നൽകും. എസ്.ഐ ബിന്ദുരാജ് സൈബർ കുറ്റകൃത്യങ്ങളിൽ ക്ലാസ് നൽകും. ഡോ.ടി.ആർ. ദീപ്തി ജീവിത ശൈലി രോഗങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസ് നൽകും. ബി.ഇ.എം.പി ഹാർട്ട് ബീറ്റ്സ് കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച മുഴുവൻ കുട്ടികളെയും ആദരിക്കും. മീഡിയ കോഓഡിനേറ്റർ പി.എം. അഷ്‌റഫ്, എം.എം. അജയൻ, പി.സി. ശ്രീപാൽ, നൗഫൽ കോറോത്ത്, സിദ്ദീഖ് ചെറുവക്കര, മുനീസ് അറയിലകത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.