കേരളത്തില്‍ കലാപാഹ്വാനം ചെയ്തത് സി.പി.എം -വി.ഡി. സതീശന്‍

മട്ടന്നൂര്‍: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തെ വധശ്രമമായി ചിത്രീകരിച്ച് കേരളത്തില്‍ കലാപത്തിന് ആഹ്വാനംചെയ്തത് സി.പി.എം നേതാക്കളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇ.പി. ജയരാജനും കോടിയേരി ബാലകൃഷ്ണനും മറ്റു സി.പി.എം നേതാക്കളും പരസ്യമായി കലാപത്തിന് പ്രേരിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. മട്ടന്നൂര്‍ മുനിസിപ്പല്‍ യു.ഡി.എഫ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി പ്രസിഡന്റിനെയും തന്നെയും വഴിനടക്കാന്‍ അനുവദിക്കില്ലെന്ന് പറയുകയും തന്റെ വീട്ടിലേക്ക് ഡി.വൈ.എഫ്.ഐ ഗുണ്ടകളെ അയക്കുകയുംചെയ്തു. നിരവധി കോണ്‍ഗ്രസ് ഓഫിസുകള്‍ അക്രമിച്ചു തകര്‍ക്കുകയും നിരവധി പ്രവര്‍ത്തകരെ അക്രമിച്ച് കണ്ണുവരെ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. ഇതിനെല്ലാം ഉത്തരവാദികള്‍ സി.പി.എം നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു. ടി.വി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്, മുസ്‍ലിംലീഗ് ജില്ല സെക്രട്ടറി അബ്ദുൽകരീം ചെലേരി, മുന്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ വി.എ. നാരായണന്‍, സജ്ജീവ് മാറോളി, യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ പി.ടി. മാത്യു, ആര്‍.എസ്.പി ജില്ല സെക്രട്ടറി വി. മോഹനന്‍, സി.എം.പി ജില്ല സെക്രട്ടേറിയറ്റ് അംഗം എന്‍.സി. സുമോദ്, നേതാക്കളായ അന്‍സാരി തില്ലങ്കേരി, രാജീവന്‍ എളയാവൂര്‍, ഇ.പി. ശംശുദ്ദീന്‍, ഹരിദാസ് മൊകേരി, വി.ആര്‍. ഭാസ്‌കരന്‍, രജിത്ത് നാറാത്ത്, പി.കെ. സതീശന്‍, കെ.സി. ഗണേശന്‍, സുരേഷ് മാവില, പി.കെ. കുട്ട്യാലി എന്നിവർ സംസാരിച്ചു. (ഫോട്ടോ- മട്ടന്നൂര്‍ മുനിസിപ്പല്‍ യു.ഡി.എഫ് നേതൃയോഗം വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.