വാഹന പ്രചാരണ ജാഥ

ഇരിട്ടി: ബഫർസോൺ നിർണയത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ കിസാൻ സഭ ജില്ല കമ്മിറ്റി നേതൃത്വത്തിൽ നടത്തി. ബഫർ സോണിൽ നിന്നും ജനവാസ മേഖലയെ ഒഴിവാക്കുക, സുപ്രീംകോടതി വിധി മറികടക്കാൻ കേന്ദ്ര സർക്കാർ നിയമ നിർമാണം നടത്തുക, ജനങ്ങളെയും കർഷകരെയും സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ജാഥ. കിസാൻ സഭ സംസ്ഥാന സെക്രട്ടറി എ. പ്രദീപൻ ജാഥ ലീഡറും കിസാൻ സഭ ജില്ല സെക്രട്ടറിയുമായ സി.പി. ഷൈജന് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു. അയ്യൻകുന്ന്, ആറളം, കണിച്ചാർ, കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിൽ പര്യടനം നടത്തിയ ജാഥ നീണ്ടുനോക്കിയിൽ സമാപിച്ചു. മണ്ഡലം പ്രസിഡന്റ് പി.കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. എൻ.വി രവീന്ദ്രൻ സ്വാഗതം പറഞ്ഞു. കിസാൻ സഭ നേതാക്കളായ പി.കെ. മധുസൂദനൻ, കെ.പി. കുഞ്ഞികൃഷ്ണൻ, കെ.ടി. ജോസ്, കണ്ണാടിയൻ ഭാസ്‌കരൻ, പായം ബാബുരാജ് എന്നിവർ സംസാരിച്ചു. പടം- കിസാൻ സഭ നടത്തിയ കിസാൻ സഭ സംസ്ഥാന സെക്രട്ടറി എ. പ്രദീപൻ ജാഥ ലീഡർ സി.പി. ഷൈജന് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.