മന്ദിരം ഉദ്ഘാടനം

ശ്രീകണ്ഠപുരം: സി.പി.എം. നിടിയേങ്ങ ബ്രാഞ്ച് കമ്മിറ്റി ഓഫിസായ പി. കൃഷ്ണപിള്ള സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ നിർവഹിച്ചു. ഏരിയ സെക്രട്ടറി എം.സി. രാഘവൻ അധ്യക്ഷത വഹിച്ചു. കെട്ടിടത്തിലെ രണ്ടാം നിലയിലെ പി.വി. നാരായണൻ സ്മാരക ഹാളിന്റെ ഉദ്ഘാടനം സി.പി.എം. ജില്ല സെക്രട്ടറി എം.വി. ജയരാജൻ നിർവഹിച്ചു. ജില്ല സെക്രട്ടേറിയറ്റംഗം പി.വി. ഗോപിനാഥ് ഉന്നത വിജയികളെ അനുമോദിച്ചു. പി.വി. ശോഭന, ടി.കെ. പ്രകാശൻ, വി. ഷിജിത്ത്, എം. ചന്ദ്രൻ എന്നിവർ സംസാരിച്ചു. നിടിയേങ്ങയിലെ പി. കൃഷ്ണപിള്ള സ്മാരക മന്ദിരം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.