തലശ്ശേരി: നഗരത്തിൽ റസ്റ്റാറന്റിന് തീപിടിച്ചു. നാരങ്ങാപുറം മണവാട്ടി കവലയിൽ പ്രവർത്തിക്കുന്ന അറേബ്യൻ ഹട്ട് റസ്റ്റാറന്റിനാണ് തീപിടിച്ചത്. വ്യാഴാഴ്ച രാത്രി 11ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കട പൂർണമായും കത്തിനശിച്ചു. തലശ്ശേരി അഗ്നിരക്ഷാ സേന യൂനിറ്റ് എത്തി തീയണക്കുകയായിരുന്നു. റസ്റ്റാറന്റ് നേരത്തെ ബേക്കറിയായി പ്രവർത്തിച്ചിരുന്നു. തീപിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. പടം) തലശ്ശേരി ടൗണിലെ അറേബ്യൻ ഹട്ട് റസ്റ്റാറന്റിന് തീപിടിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.