ലോക റോളർ സ്കേറ്റിങ്ങിന് ഗഗനും ഗോപികയും

തലശ്ശേരി: ലോക റോളർ സ്കേറ്റിങ്ങിനുള്ള ഇന്ത്യൻ ടീമിൽ മാഹി സ്വദേശികളും. മാഹി ചൂടിക്കോട്ടയിലെ ഗഗൻ അജിത്തിനെയും സഹോദരി ഗോപിക അജിത്തിനെയുമാണ് ദേശീയ ടീമിലേക്ക് തിരഞ്ഞെടുത്തത്. നവംബറിൽ അർജന്റീനയിലാണ് വേൾഡ് റോളർ സ്ക്കേറ്റിങ്. കോഴിക്കോട് കല്ലായി ഗവ. ഗണപത് ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ ഇൻ ചാർജ് അജിത്ത് പാലിന്റെയും ചാലക്കര രാജീവ്ഗാന്ധി ആയുർവേദ മെഡിക്കൽ കോളജിലെ അസി. പ്രഫസർ ഡോ.എൻ. ബ്രിജുളയുടെയും മക്കളാണ്. ഗഗൻ ഇത്തവണ പ്ലസ് ടു പരീക്ഷയിൽ സയൻസ് ഗ്രൂപ്പിൽ 88 ശതമാനം മാർക്കോടെ പള്ളൂർ വി.എൻ. പുരുഷോത്തമൻ ഹയർസെക്കൻഡറി സ്കൂളിൽനിന്നും വിജയിച്ചിരുന്നു. കേന്ദ്രീയ വിദ്യാലയത്തിൽനിന്നും 10ാം തരം പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ് ഗോപിക. റോളർ സ്കേറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ നടത്തിയ ദേശീയ റോളർ സ്കേറ്റിങ് മത്സരത്തിൽ റോളർ സ്കൂട്ടർ വിഭാഗത്തിൽ പുതുച്ചേരിയെ പ്രതിനിധാനംചെയ്ത് ഗഗൻ അജിത് സ്വർണവും ഗോപിക അജിത് വെള്ളിമെഡലും നേടിയിരുന്നു. പുതുച്ചേരി കോച്ച് തോമസ് അലക്സ്, കാലിക്കറ്റ് കോച്ച് അബി ഇസ്മായിൽ എന്നിവരുടെ കീഴിലാണ് പരിശീലനം. പടം tly roler sketting ലോക റോളർ സ്കേറ്റിങ്ങിൽ പങ്കെടുക്കുന്ന ഗഗനും ഗോപികയും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.