മാഹി: ചാലക്കര ഗവ. ഉസ്മാൻ ഹൈസ്കൂളില്‍ സ്കൂൾ ക്രാഫ്റ്റ് ക്ലബിലെ അംഗങ്ങളായ മുപ്പതോളം വിദ്യാർഥികൾ കരകൗശല പ്രദര്‍ശനം സംഘടിപ്പിച്ചു. രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിരോധ കാലത്ത് ഓണ്‍ലൈനായി നല്കിയ പരിശീലനത്തിന്റെയും കേരളത്തില്‍ നിന്നെത്തിയ സംസ്ഥാനതല പരിശീലകരുടെയും നേതൃത്വത്തിൽ നടത്തിയ സ്കൂൾതല ശില്പശാലയുടെയും ഭാഗമായി തയാറാക്കിയ കരകൗശല വസ്തുക്കളാണ് പ്രദര്‍ശനത്തിലുള്ളത്. കെ.വി. സന്ദീവ് അധ്യക്ഷത വഹിച്ചു. കെ.എം. തങ്കലത, കെ. പവിത്രൻ, എം. ശ്രീജയന്‍, മര്‍സീന, എ.കെ ശ്യാംസുന്ദര്‍, സജിത്ത് പായറ്റ, സ്നേഹ പ്രഭ, അജിതകുമാരി, പ്രധാനാധ്യാപകന്‍ എം. മുസ്തഫ, സഹ പ്രധാനാധ്യാപിക എ.ടി. പത്മജ, ടി.എം. സജീവന്‍ എന്നിവര്‍ സംസാരിച്ചു. caption: ചാലക്കര ഗവ. ഉസ്മാൻ സ്കൂൾ ക്രാഫ്റ്റ് ക്ലബ് വിദ്യാർഥികളുടെ കരകൗശല പ്രദര്‍ശനം രമേശ് പറമ്പത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ നോക്കിക്കാണുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.