ബസ് ജീവനക്കാരെ ആക്രമിച്ചവർ അറസ്റ്റിൽ

ചെറുപുഴ: ബസ് ജീവനക്കാരെ ആക്രമിച്ച മൂന്നംഗ സംഘത്തിലെ രണ്ടുപേരെ ചെറുപുഴ പൊലീസ് അറസ്‌റ്റു ചെയ്തു. ഒരാൾ ഒളിവിൽ പോയി. ഞായറാഴ്ച രാത്രി ഏഴരയോടെ പാടിയോട്ടുചാലിലായിരുന്നു സംഭവം. പാടിയോട്ടുചാല്‍- പെരുവാമ്പ വഴി പിലാത്തറയില്‍ സര്‍വിസ് അവസാനിക്കുന്ന തവക്കല്‍ ബസിലെ ജീവനക്കാരായ മാതമംഗലം പേരൂലിലെ സുധീഷ്, തിമിരി കൂത്തമ്പലത്തെ ഷാഫി എന്നിവരെയാണ് മൂന്നംഗ സംഘം ആക്രമിച്ചത്. പാടിയോട്ടുചാല്‍ സ്റ്റാൻഡില്‍ ബസ് നിര്‍ത്തി തട്ടുകടയില്‍ നിന്ന് ചായകുടിക്കാന്‍ എത്തിയപ്പോഴായിരുന്നു അക്രമം. സംഭവത്തില്‍ കൊട്രാടിയിലെ എന്‍. അജേഷ്, സുഹൃത്ത് വങ്ങാട്ടെ ശരത്കൃഷ്ണന്‍ എന്നിവരെയാണ് ചെറുപുഴ എസ്‌.ഐ എം.പി. ഷാജിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഒളിവില്‍പോയ പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.