തലശ്ശേരി: വയലളം റീഡേഴ്സ് സെന്ററിൽ വായനദിനം ആചരിച്ചു. ചതുർ ദ്രാവിഡ ഭാഷ നിഘണ്ടു രചയിതാവ് ഞാറ്റ്യേല ശ്രീധരൻ പി.എൻ. പണിക്കർ അനുസ്മരണ ഭാഷണം നടത്തി. കുട്ടികളുമായി സംവദിച്ചു. സുരേഷ് കോമത്ത് അധ്യക്ഷത വഹിച്ചു. വായനാഞ്ജലിയിൽ ബാലവേദി സെക്രട്ടറി ഗൗതം സുരേഷ് അടക്കം നിരവധി ബാലവേദി കൂട്ടുകാർ വായനാനുഭവം പങ്കുവെച്ചു. എ.കെ. ചന്ദ്രൻ സ്വാഗതവും എൻ.എം. ദിലീഷ് നന്ദിയും പറഞ്ഞു. ന്യൂമാഹി റെഡ്സ്റ്റാർ ലൈബ്രറിയിൽ വായന പക്ഷാചരണം ടി.കെ.ഡി. മുഴപ്പിലങ്ങാട് ഉദ്ഘാടനം ചെയ്തു. 'പൂക്കളുടെ പുസ്തകം' കൃതിയെക്കുറിച്ച് വി. മനോജ് സംസാരിച്ചു. മത്സര വിജയികൾക്ക് ഗ്രാമപഞ്ചായത്ത് അംഗം തമിം മുഹമ്മദ് സമ്മാനദാനം നിർവഹിച്ചു. വി.കെ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. എം.കെ. പുരുഷോത്തമൻ സ്വാഗതവും വി.കെ. ഭാസ്കരൻ നന്ദിയും പറഞ്ഞു. തലശ്ശേരി സ്പോർട്ടിങ് യൂത്ത്സ് ലൈബ്രറിയിൽ നടന്ന വായന പക്ഷാചരണത്തിന്റെ ഭാഗമായി കുടുംബങ്ങൾ പുസ്തകങ്ങൾ ലൈബ്രറി പ്രസിഡന്റ് കെ.കെ. മാരാർക്ക് കൈമാറി. വായനദിനത്തിന്റെ ഭാഗമായി കൊളശ്ശേരി കരയത്തിൽ നാരായണൻ മെമ്മോറിയൽ ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ മെംബർഷിപ് കാമ്പയിൻ സംഘടിപ്പിച്ചു. വീടുകളിൽ പോയി അംഗത്വം ചേർക്കുകയും പുസ്തക വിതരണം ആരംഭിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.