വായന പക്ഷാചരണത്തിന് തുടക്കം

തലശ്ശേരി: ജില്ല ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിലുള്ള വായന പക്ഷാചരണം ജില്ലതല ഉദ്ഘാടനം അണ്ടലൂർ സാഹിത്യ പോഷിണി വായനശാല പരിസരത്ത് ഡോ. വി. ശിവദാസ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. വിജയൻ പദ്ധതി വിശദീകരണം നടത്തി. പി.എൻ. പണിക്കർ അനുസ്മരണം ഡോ. കെ.വി. മഞ്ജുള നിർവഹിച്ചു. ആദിവാസി മേഖലയിൽ ലൈബ്രറി പ്രവർത്തനമാരംഭിക്കുന്നതിനുള്ള 1000 പുസ്തകശേഖരം ധർമടം പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. രവി കൈമാറി. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ഡോ. സുധ അഴീക്കോടൻ, ജില്ല കൗൺസിൽ അംഗം പ്രഫ. കെ. കുമാരൻ, തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഇ. നാരായണൻ എന്നിവർ സംസാരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പവിത്രൻ മൊകേരി സ്വാഗതവും സ്വാഗതസംഘം കൺവീനർ ബാബു ആലക്കാടൻ നന്ദിയും പറഞ്ഞു. പി. രാമകൃഷ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ അക്ഷരഗാനവും അരങ്ങേറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.