പഴയങ്ങാടി: സബ് ട്രഷറിക്കായി എരിപുരത്ത് നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 21ന് രാവിലെ 9.30ന് ധന മന്ത്രി കെ.എൻ. ബാലഗോപാലൻ നിർവഹിക്കുമെന്ന് എം. വിജിൻ എം.എൽ.എ, ജില്ല ട്രഷറി സൂപ്രണ്ട് പി. അശോകൻ, ഏഴോം പഞ്ചായത്ത് അംഗം ജസീർ അഹമ്മദ്, എൻ.വി. രാമകൃഷ്ണൻ, സബ് ട്രഷറി ഓഫിസർ ടി.വി. തിലകൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കെട്ടിടം നിർമിക്കുന്നതിന് സർക്കാർ 2.43 കോടി രൂപയാണ് അനുവദിച്ചിരുന്നത്. പഴയങ്ങാടി ആശുപത്രി കമ്മിറ്റി സൗജന്യമായി അനുവദിച്ച സ്ഥലത്ത് രണ്ടു നിലകളിലായാണ് നിർമാണം പൂർത്തീകരിച്ചത്. സിംഗിൾ വിൻഡോ സിസ്റ്റം, ടോക്കൺ സംവിധാനം, ഇടപാടുകൾ തടസ്സം കൂടാതെ നടത്തുന്നതിനായി ജനറേറ്റർ സംവിധാനം, നിരീക്ഷണ കാമറ, റെക്കോഡ് റൂം, സ്ട്രോങ് റൂം, ഗാർഡ് റൂം, കോൺഫറൻസ് ഹാൾ എന്നിവ ഒരുക്കിയിട്ടുണ്ട്. 1983ൽ ആരംഭിച്ചതു മുതൽ സബ്ട്രഷറി 39 വർഷമായി മാടായി കോഓപ് റൂറൽ ബാങ്കിന്റെ അധീനതയിലുള്ള വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.