തളിപ്പറമ്പ്: ചിത്രങ്ങൾകൊണ്ട് ചിത്രങ്ങളുടെ രാജാവിന് ആദരം. ചിത്രകാരൻ ഡാവിഞ്ചി സുരേഷിന്റെ നേതൃത്വത്തിൽ കലാകാരൻമാരുടെ കൂട്ടായ്മയായ എസ്കോട്ടിക് ഡ്രീംസാണ് രാജാ രവിവർമയുടെ ചിത്രമൊരുക്കിയത്. വിവിധ വസ്തുക്കൾക്കൊണ്ട് ചിത്രങ്ങളൊരുക്കി ആസ്വാദകരെ വിസ്മയിപ്പിക്കാറുള്ള ഡാവിഞ്ചി സുരേഷിന്റെ നേതൃത്വത്തിലുള്ള ഫേസ്ബുക്ക് കൂട്ടായ്മയാണ് എസ്കോട്ടിക് ഡ്രീംസ്. വിദേശത്തും സ്വദേശത്തുമുള്ള 50 ചിത്രകാരൻമാരാണ് കൂട്ടായ്മയിലെ അംഗങ്ങൾ. കൂട്ടായ്മയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് തളിപ്പറമ്പ് സർ സയ്യിദ് കോളജ് ഇൻഡോർ സ്‌റ്റേഡിയത്തിലാണ് ചിത്രങ്ങൾകൊണ്ട് ചിത്രവിസ്മയം തീർത്തത്. കൂട്ടായ്മയിലെ അംഗങ്ങൾ വരച്ച ചിത്രങ്ങൾ ഉപയോഗിച്ച് 75 അടി നീളവും 60 അടി വീതിയുമുള്ള രാജാ രവിവർമയുടെ ചിത്രം നാലര മണിക്കൂർകൊണ്ടാണ് തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.