തലശ്ശേരി: സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ തിരൂർ തുഞ്ചൻപറമ്പിൽ സംഘടിപ്പിച്ച സംസ്ഥാനതല വായനോത്സവത്തിൽ വിജയിയായ ടി. അപർണയെ പാലയാട് നവദീപം വായനശാല ഗ്രന്ഥാലയം ഉപഹാരം നൽകി അനുമോദിച്ചു. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ ഉദ്ഘാടനം ചെയ്തു. ധർമടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. രവി ഉപഹാരം നൽകി. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം ഡോ. സുധ അഴീക്കോടൻ അധ്യക്ഷത വഹിച്ചു. സി. സുരേഷ് ബാബു സംസാരിച്ചു. വായനോത്സവ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ പാലയാട് നവദീപം ഗ്രന്ഥാലയത്തിനെ പ്രതിനിധാനംചെയ്താണ് അപർണ സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.