മൊബൈൽ കടയിൽ കവർച്ച

തലശ്ശേരി: ചിറക്കരയിലെ മൊബൈൽ ഷോപ്പിൽ കവർച്ച നടന്നു. ചിറക്കര സ്വദേശി സിയാദിന്റെ കടയിലാണ് ബുധനാഴ്ച രാത്രി കവർച്ച നടന്നത്. വ്യാഴാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് വിവരം അറിയുന്നത്. ഉടൻ തലശ്ശേരി പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കടയുടെ ഷട്ടർ പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. 10,000 രൂപയോളം വരുന്ന രണ്ട് ഫോണുകളാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ഒരുവർഷം മുമ്പും ഇതേ കടയിൽ മോഷണം നടന്നിരുന്നു. സമാന രീതിയിൽ തന്നെയാണ് മോഷണം നടന്നത്. അന്നും കവർച്ച നടത്തിയ പ്രതിയെ കണ്ടെത്താൻ പൊലീസിനായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.