ന്യൂ മാഹിയിൽ പുഷ്പകൃഷി തുടങ്ങി

ന്യൂ മാഹി: തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ന്യൂമാഹി പഞ്ചായത്ത് തലത്തിൽ പുഷ്പകൃഷി തുടങ്ങി. പുഷ്പച്ചെടി നടീൽ ഉദ്ഘാടനം ചെണ്ടുമല്ലി തൈകൾ നട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. സെയിത്തു നിർവഹിച്ചു. പഞ്ചായത്ത് മൂന്നാംവാർഡിലെ കാവേരി കുടുംബശ്രീയുടെ നേതൃത്വത്തിലാണ് കൃഷി തുടങ്ങിയത്. പഞ്ചായത്തംഗം എം.കെ. ലത, കൃഷി ഓഫിസർ എസ്‌. അഗിഷ, കൃഷി അസി. കെ.പി. സുരേഷ്ബാബു, സി.ഡി.എസ് അധ്യക്ഷ കെ.പി. ലീല, എൻ.വി. സുഷമ, സി.സി.എസ് അംഗം എ. റീത്ത തുടങ്ങിയവർ സംബന്ധിച്ചു. ---- caption: ന്യൂ മാഹി പഞ്ചായത്തിൽ പുഷ്പകൃഷി പ്രസിഡൻറ് എം.കെ. സെയിത്തു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.