പ്രദർശനം ഇന്നുമുതൽ

ഇരിട്ടി: ഇരിട്ടിയിൽ രണ്ടാഴ്ച നീളുന്ന പുഷ്പ സസ്യഫല പ്രദർശനവും അമ്യൂസ്‌മെന്റും വെള്ളിയാഴ്ച മുതൽ ജൂലൈ മൂന്നുവരെ നടക്കും. പയഞ്ചേരി തവക്കൽ കോംപ്ലക്‌സിന് സമീപം ഒരുക്കിയ പുഷ്‌പോത്സവ നഗരി ഇരിട്ടി നഗരസഭ ചെയർപേഴ്‌സൻ കെ. ശ്രീലത വൈകീട്ട് ആറിന് ഉദ്ഘാടനം ചെയ്യും. 1500 സ്‌ക്വയർ ഫീറ്റിൽ ഒരുക്കുന്ന പുഷ്പനഗരിക്ക് പുറമെ 60ഓളം സ്റ്റാളുകളും അമ്യൂസ്‌മെന്റ് പാർക്കും ഉണ്ടായിരിക്കും. രാവിലെ 11 മുതൽ വൈകീട്ട് ഒമ്പതുവരെയാണ് പ്രദർശനമെന്ന് ഭാരവാഹികളായ സനൂപ് രാജു, അനീഷ് മാത്യു, ബിനീഷ് മാത്യു എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.