പ്രതിപക്ഷത്തെ നാവടക്കി ഇല്ലാതാക്കാമെന്ന് കരുതുന്നവർ വിഡ്ഢികളുടെ സ്വർഗത്തിൽ -സോണി സെബാസ്റ്റ്യൻ തളിപ്പറമ്പ്: ശത്രുരാജ്യത്തെ ആക്രമിക്കുന്നതുപോലെ ആക്രമിച്ച് പ്രതിപക്ഷത്തിന്റെ നാവടക്കി ഇല്ലാതാക്കി മുന്നോട്ടുപോകാമെന്ന് കരുതുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ. സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ കോൺഗ്രസ് ഓഫിസുകൾ അടച്ചുതകർത്തതിൽ പ്രതിഷേധിച്ച് തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംവിധാനത്തിൽ ഭരണപക്ഷത്തിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കുകയെന്നത് പ്രതിപക്ഷത്തിന്റെ ചുമതലയാണ്. അത് കൃത്യമായി നിറവേറ്റുമ്പോൾ കേന്ദ്രത്തിൽ ബി.ജെ.പി സർക്കാറും കേരളത്തിൽ പിണറായി സർക്കാറും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് എം.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ടി. ജനാർദനൻ, എ.ഡി. സാബൂസ്, രജനി രമാനന്ദ്, എ.എൻ. ആന്തൂരാൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.