സ്മാർട്ടായി ചെങ്ങളായി പഞ്ചായത്ത്

സമ്പൂർണ ഡിജിറ്റൽ പേമൻെറ് സംവിധാനം നിലവിൽവന്നു ശ്രീകണ്ഠപുരം: ചെങ്ങളായി പഞ്ചായത്തിൽ സമ്പൂർണ ഡിജിറ്റൽ പേമെന്റ് സംവിധാനത്തിന് തുടക്കമായി. ഇനി വസ്തുനികുതിയും വിവിധ സേവനങ്ങൾക്ക് നൽകേണ്ട തുകയും അടക്കാൻ പണവുമായി ഫ്രണ്ട് ഓഫിസിൽ എത്തേണ്ടതില്ല. എല്ലാ തുകകളും പൊതുജനങ്ങൾക്ക് ഓൺലൈനായി അടക്കാം. ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനും സേവനങ്ങൾ വേഗത്തിലാക്കുന്നതിനുമാണ് പദ്ധതി നടപ്പാക്കുന്നതെന്ന് പ്രസിഡന്റ് വി.പി. മോഹനൻ അറിയിച്ചു. ജില്ലയിൽ സമ്പൂർണ ഡിജിറ്റൽ പേമെന്റ് സംവിധാനം ഏർപ്പെടുത്തിയ ആദ്യ പഞ്ചായത്തുകളിലൊന്നാണ് ചെങ്ങളായി. ഡിജിറ്റൽ പേമെന്റ് സംവിധാനത്തിന്റെ ഉദ്ഘാടനം സ്വന്തം വീടിന്റെ വസ്തു നികുതിയടച്ച് പഞ്ചായത്ത് പ്രസിഡന്റ് വി.പി. മോഹനൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.എം. ശോഭന അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാന്മാരായ എ. ജനാർദനൻ, എം.എം. പ്രജോഷ്, പി.വി. രജിത, പഞ്ചായത്ത് സെക്രട്ടറി കെ.കെ. രാജേഷ്, എസ്.ബി.ഐ ശ്രീകണ്ഠപുരം ശാഖ മാനേജർ എൻ. ശരത്ത്, അസി. സെക്രട്ടറി എസ്. സ്മിത എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.