പിണറായി വിജയന് ജനമനസ്സുകളില്‍ ഇനി സ്ഥാനമില്ല -മുല്ലപ്പള്ളി

തലശ്ശേരി: ജനമനസ്സുകളില്‍നിന്ന് പിണറായി വിജയന്‍ കുടിയിറങ്ങിക്കഴിഞ്ഞതായി കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ബോംബേറില്‍ തകര്‍ന്ന, കോണ്‍ഗ്രസ് കോടിയേരി ബ്ലോക്ക് എക്‌സിക്യൂട്ടിവ് പി.എം. കനകരാജിന്റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. പിണറായിയുടെ മലയിറക്കം തുടങ്ങി. ആര്‍ക്കും അദ്ദേഹത്തെ രക്ഷിക്കാന്‍ സാധിക്കില്ല. ജനമനസ്സുകളില്‍ അദ്ദേഹം കുറ്റവാളിയായി മാറി. കേന്ദ്ര ഏജന്‍സികള്‍ ഈ കാര്യത്തില്‍ കള്ളക്കളി കളിച്ചില്ലെങ്കില്‍ ഒരിക്കലും പിണറായി വിജയനെ രക്ഷിക്കാന്‍ സാധിക്കില്ല. അദ്ദേഹവും കൂടെ നില്‍ക്കുന്ന ആളുകളും ഈ കേസുമായി ബന്ധപ്പെട്ട് ഇരുമ്പഴിക്കുള്ളില്‍ പോകേണ്ടിവരുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.