തളിപ്പറമ്പിൽ തൃക്കാക്കര മോഡൽ യു.ഡി.എഫ് -ബി.ജെ.പി കൂട്ടുകെട്ട് -സി.പി.എം

തളിപ്പറമ്പ്: നഗരസഭയിൽ യു.ഡി.എഫ്, ബി.ജെ.പിയുമായി തൃക്കാക്കര മോഡൽ കൂട്ടുകെട്ടിലാണെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ. ലീഗാണ് ഭരണകക്ഷിയിലെ പ്രമുഖർ. എത്ര കാലം ലീഗിന് ബി.ജെ.പിയുമായുള്ള ബന്ധം തുടരാനാകുമെന്നും അദ്ദേഹം ചോദിച്ചു. ആധുനിക ബസ് സ്റ്റാൻഡ് നിർമിക്കാനുള്ള തീരുമാനം പിൻവലിച്ചത് തിരുത്തുക, ടൗൺ ഹാൾ നിർമാണം ഒഴിവാക്കിയ തീരുമാനം മാറ്റുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൂക്കോത്ത് നട കേന്ദ്രീകരിച്ച് പ്രകടനമായാണ് നഗരസഭ ഓഫിസിന് മുന്നിലെത്തിയത്. നഗരസഭ മുൻ വൈസ് ചെയർമാനും സി.പി.എം ഏരിയ കമ്മിറ്റി അംഗവുമായ ടി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ. സന്തോഷ്, പി.കെ. ശ്യാമള, പുല്ലായിക്കൊടി ചന്ദ്രൻ, വി. ജയൻ, ഒ. സുഭാഗ്യം തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.