തലശ്ശേരി: മാപ്പിളപ്പാട്ട് രചയിതാവും ഗ്രന്ഥകാരനുമായ ഒ. ആബുവിന്റെ പേരിൽ തലശ്ശേരി മാപ്പിള കലാകേന്ദ്രം ഏർപ്പെടുത്തിയ 13ാമത് പുരസ്കാരത്തിന് ഗായകനും രചയിതാവുമായ സലാം പുഷ്പഗിരി അർഹനായി. 10,001 രൂപയും ശിൽപവും അടങ്ങുന്ന അവാർഡ് ജൂലൈ ആദ്യവാരം സമ്മാനിക്കുമെന്ന് മാപ്പിള കലാകേന്ദ്രം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രോഗശയ്യയിൽ കഴിയുന്ന ഇദ്ദേഹം ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ മികച്ച മാപ്പിള കലാകാരനാണെന്നും അർഹതക്കുള്ള അംഗീകാരമായാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തതെന്നും ഭാരവാഹികൾ പറഞ്ഞു. തലശ്ശേരിയിൽ ജീവിച്ചുമരിച്ച കവി, ഗാനരചയിതാവ്, അറബി മലയാളം വിവർത്തകൻ, റേഡിയോ ആർട്ടിസ്റ്റ് തുടങ്ങിയ രംഗങ്ങളിൽ പ്രതിഭാശാലിയായ ഒ. ആബുവിന്റെ പേരിൽ തലശ്ശേരിയിൽ സ്മാരക മന്ദിരം ഉയരാത്തത് ദു:ഖകരമാണെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു. വാർത്തസമ്മേളനത്തിൽ പ്രഫ. എ.പി. സുബൈർ, ടി.കെ.ഡി. മുഴപ്പിലങ്ങാട്, ഉസ്മാൻ പി. വടക്കുമ്പാട്, ബക്കർ തോട്ടുമ്മൽ, ജാഫർ ജാസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.