മാഹി: ഹരിയാന പഞ്ച്കുള ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ പുതുച്ചേരിക്കായി കളരിപ്പയറ്റിൽ മെഡലുകൾ നേടിയ മാഹി ശ്രീധരൻ ഗുരിക്കൾ കളരിസംഘത്തിലെ അഭിലാഷ് അശ്വിനും പാറക്കൽ ഇല്ലംവീട്ടിലെ പി. വനന്ദക്കും ജന്മനാട് വരവേൽപ് നൽകുമെന്ന് പാറക്കൽ തീരം കലാസാംസ്കാരിക വേദി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 17ന് വൈകീട്ട് 4.30ന് മാഹി ശ്രീനാരായണ ബി.എസ് കോളജിൽ രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ടി.എൻ. മഹേഷ്, കെ.വി. കൃപേഷ്, പി. ജയശീലൻ, കെ. ജയകുമാർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.