മട്ടന്നൂര്‍: കോണ്‍ഗ്രസ് ഓഫിസുകള്‍ക്കുനേരെ സി.പി.എം നടത്തിയ അക്രമങ്ങളില്‍ പ്രതിഷേധിക്കുക എന്ന മുദ്രാവാക്യവുമായി കോണ്‍ഗ്രസ് പ്രവർത്തകർ മട്ടന്നൂരില്‍ നടത്തിയ പ്രകടനം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങി. പ്രകടനം നടക്കുന്ന സാഹചര്യത്തില്‍ സ്റ്റേഷന്‍ ഓഫിസര്‍ എം. കൃഷ്ണന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. പ്രകടനം നടക്കുന്നതിനിടെ സി.പി.എം നേതാക്കളുടെ നേതൃത്വത്തില്‍ പ്രവർത്തകർ ടൗണില്‍ കൂട്ടംചേര്‍ന്ന് നിന്നിരുന്നു. പ്രകടനം മുന്നോട്ടുനീങ്ങിയ സാഹചര്യത്തില്‍ പൊലീസ് വലയം തീര്‍ത്തു. ഇതോടെ പൊലീസുമായി സി.പി.എം നേതാക്കള്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബസ് സ്റ്റാൻഡില്‍ മുദ്രാവാക്യം വിളികളുമായി ഒരുഭാഗത്തും മറുഭാഗത്ത് സി.പി.എം പ്രവര്‍ത്തകരും ക്യാമ്പ് ചെയ്തത് അൽപനേരം ജനങ്ങളെ മുള്‍മുനയിലാക്കി. തുടര്‍ന്ന് പൊലീസ്, നേതാക്കളുമായി സംസാരിച്ച് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. സി.പി.എം നേതാക്കളായ സി.വി. ശശീന്ദ്രന്‍, എം. രതീഷ്, മുഹമ്മദ് സിറാജ്, സരീഷ് പൂമരം എന്നിവരും കോണ്‍ഗ്രസ് നേതാക്കളായ വിനേഷ് ചുള്ള്യാന്‍, സുധീപ് ജെയിംസ്, കമല്‍ജിത്ത്, ടി.വി. രവീന്ദ്രന്‍, സുരേഷ് മാവില എന്നിവരും അണികളെ ശാന്തരാക്കുകയായിരുന്നു. ------------- (ഫോട്ടോ- മട്ടന്നൂരില്‍ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പൊലീസ് അണിനിരന്നപ്പോള്‍)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.