പാനൂർ: ഗാന്ധിയനും വാഗ്മിയുമായിരുന്ന കെ.പി.എ. റഹീം മാസ്റ്ററുടെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബിന്. 11,111 രൂപയും ഫലകവുമാണ് പുരസ്കാരം. കെ.പി.എ. റഹീം സ്മൃതി വേദിയാണ് പുരസ്കാരം ഏർെപ്പടുത്തിയത്. വ്യാഴാഴ്ച മൂന്നിന് സുമംഗലി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കെ.പി. മോഹനൻ എം.എൽ.എ പുരസ്കാരം നൽകും. ഗാന്ധിയൻ ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്ററെ ചടങ്ങിൽ ആദരിക്കുമെന്ന് ഭാരവാഹികളായ കെ.വി. മനോഹരൻ, കെ.സി. കുഞ്ഞിക്കണ്ണൻ, യാക്കൂബ് എലാങ്കോട്, ശിവദാസൻ പാലത്തായി, അശ്റഫ് പൂക്കോം എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.