തലശ്ശേരി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോണ്‍ഗ്രസ് ഓഫിസുകൾ തകര്‍ത്ത സംഭവത്തിൽ തലശ്ശേരിയില്‍ യു.ഡി.എഫ് പ്രതിഷേധം. നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. എല്‍.എസ്. പ്രഭു മന്ദിരത്തില്‍നിന്ന് ആരംഭിച്ച പ്രകടനത്തിന് യു.ഡി.എഫ് നേതാക്കളായ സജ്ജീവ് മാറോളി, എം.പി. അരവിന്ദാക്ഷന്‍, അഡ്വ. സി.ടി. സജിത്ത്, വി.സി. പ്രസാദ്, എന്‍. മഹമൂദ്, ബഷീര്‍ ചെറിയാണ്ടി, സി. അഹമ്മദ് അന്‍വര്‍, എ.കെ. സക്കരിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.