സ്കൂൾ ബാഗ് വിതരണം

തലശ്ശേരി: ബൈത്തുൽ മാൽ ചാരിറ്റബിൾ ട്രസ്റ്റ് തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ മട്ടാമ്പ്രം മദ്റസ അൻവാരിയ എൽ.പി സ്കൂളിലെ ഒന്നുമുതൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് സ്കൂൾ ബാഗുകൾ സമ്മാനിച്ചു. ബൈത്തുൽ മാൽ സെക്രട്ടറി കെ.പി. ഉമ്മർകുട്ടി വിതരണോദ്ഘാടനം നിർവഹിച്ചു. പ്രഫ. എ.പി. സുബൈർ, ഒ. യൂസഫ്, സി.എച്ച്. ഹാരിസ്, കെ. ഹമീദ്, ഒ. അബ്ദുൽ കാദർ, മൊയ്തു, പി.പി. മുഹമ്മദലി, കെ.പി. മുഹമ്മദ് നിസാർ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക ഇ.കെ. സോയ സ്വാഗതവും എം. സൗജത്ത് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.