പയ്യന്നൂർ: കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് സമ്പൂർണ ക്ഷയരോഗ ബോധവത്കരണ പഞ്ചായത്തായി പ്രഖ്യാപിച്ചു. എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ഷയരോഗമുക്ത കേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ ഊർജിത ബോധവത്കരണ പദ്ധതികൾ നടപ്പാക്കിയാണ് സമ്പൂർണ ബോധവത്കരണം യാഥാർഥ്യമാക്കിയത്. പഞ്ചായത്തിലെ 5120 വിടുകളിൽ 6000 ബോധവത്കരണ നോട്ടീസും 13,500 ചോദ്യാവലിയും ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധ പ്രവർത്തകരുടെയും ആശാപ്രവർത്തകരുടെയും നേതൃത്വത്തിൽ 92 ഹെൽത്ത് സ്ക്വാഡുകൾ രൂപവത്കരിച്ച് വിതരണം ചെയ്തു. 14 വാർഡിൽനിന്ന് ചോദ്യാവലി പത്രിക വിജയികളായ 28 പേർക്ക് ചടങ്ങിൽ സമ്മാനം നൽകി. രോഗലക്ഷണമുള്ളവരെ വീടുകളിൽനിന്ന് കണ്ടെത്തി കഫപരിശോധനക്ക് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് അയച്ചു. ജില്ലയിൽ ആദ്യമായിട്ടാണ് കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ മുഴുവൻ വീടുകളിലേക്കും ഒരേസമയം ക്ഷയരോഗ സന്ദേശം എത്തിക്കുന്നത്. പ്രഖ്യാപനച്ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എ. പ്രാർഥന അധ്യക്ഷത വഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ പി.ഇ. വിജയൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ.വി. ഗിരീഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.വി. പ്രകാശൻ, പയ്യന്നൂർ ടി.ബി യൂനിറ്റ് സീനിയർ ലാബ് ടെക്നീഷ്യൻ പി.പി. ഷാഹിന, ജെ.എച്ച്.ഐ എ.വി. സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ------ പി. വൈ. ആർ വിജിൻ:: കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് സമ്പൂർണ ക്ഷയരോഗ ബോധവത്കരണ പ്രഖ്യാപനം എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.