ഇരിക്കൂർ: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പിയെ ഡൽഹി പൊലീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ചും മഹിളാ കോൺഗ്രസ് ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ കറൻസി ബാഗ് ചലഞ്ച് നടത്തി. ജില്ല പ്രസിഡന്റ് രാജനിരമാനന്ദ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നസീമ ഖാദർ അധ്യക്ഷത വഹിച്ചു. സംസ്‌ഥാന ജനറൽ സെക്രട്ടറി ഡോ.കെ.വി ഫിലോമിന മുഖ്യപ്രഭാഷണം നടത്തി. ചിത്രം : പ്രതിഷേധ പ്രകടനവും പ്രതിഷേധ കറൻസി ബാഗ് ചലഞ്ചും മഹിള കോൺഗ്രസ് ജില്ല പ്രസിഡന്റ് രാജനിരമാനന്ദ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.