തലശ്ശേരി: സ്റ്റാറ്റ്യൂട്ടറി പെൻഷൻ നിലനിർത്തണമെന്ന് മുനിസിപ്പൽ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. പങ്കാളിത്തപെൻഷൻ പദ്ധതി പിൻവലിക്കുക, പട്ടണ വികസനത്തിനനുസൃതമായി തൊഴിലാളികളെ കൂടുതൽ നിയമിക്കുക, സാനിറ്റേഷൻ വർക്കർ തസ്തിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. മുനിസിപ്പൽ ആൻഡ് കോർപറേഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ജെയിംസ് മാത്യു ഉദ്ഘാടനം ചെയ്തു. വി. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.എച്ച്. രാജൻ പ്രവർത്തന റിപ്പോർട്ടും ഇ. ശശീന്ദ്രൻ വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. രക്തസാക്ഷിപ്രമേയം വി.എ. ശ്രീജയും അനുശോചനപ്രമേയം പി.ജി. ഹേമരാജനും അവതരിപ്പിച്ചു. സി.എച്ച്. രാജൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: വി. ശശീന്ദ്രൻ (പ്രസി), പി.കെ. സത്യൻ, വാഴയിൽ വാസു (വൈസ് പ്രസി), സി.എച്ച്. രാജൻ (സെക്ര), പി.ജി. ഹേമരാജൻ, പി. ഹാഷിം (ജോ. സെക്ര), എ.വി. ശ്രീജ (ട്രഷ). പടം....municipal workers union.jpg. മുനിസിപ്പൽ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ജില്ല സമ്മേളനം ജെയിംസ് മാത്യു ഉദ്ഘാടനം ചെയ്യുന്നു v.sasinderan (president) വി. ശശീന്ദ്രൻ (പ്രസി) c.h. rajan (secretary) സി.എച്ച്. രാജൻ (സെക്ര),
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.