പൊലീസ് ക്വാർട്ടേഴ്സ് മതിൽ അപകടാവസ്ഥയിൽ

കൂത്തുപറമ്പ്: നഗരഹൃദയത്തിൽ ​പൊലീസ് ക്വാർട്ടേഴ്സിന്റെ ഭാഗമായുള്ള കൂറ്റൻ മതിൽ അപകടാവസ്ഥയിലായി. ഏതുസമയവും വാഹനങ്ങൾ കടന്നുപോകുന്ന മൂലക്കുളം റോഡരികിലെ മതിലാണ് അപകടാവസ്ഥയിലുള്ളത്. കൂത്തുപറമ്പ് നഗരസഭ സ്റ്റേഡിയത്തിന് മുന്നിൽനിന്നും പഴയനിരത്തിലേക്ക് പോകുന്ന റോഡിലാണ് കൂറ്റൻ മതിൽ. പൊലീസ് ക്വാർട്ടേഴ്സിന്റെ ഭാഗമായുള്ള ഈ മതിൽ ഏതാനും വർഷമായി അപകടാവസ്ഥയിലാണുള്ളത്. മഴ ആരംഭിച്ചതോടെ മതിലിന്റെ അടിഭാഗത്ത് വിള്ളൽ വീണിട്ടുണ്ട്. ഇതിനെ തുടർന്ന് അപകടാവസ്ഥ വർധിച്ചിരിക്കുകയാണ്. കാലവർഷം അടുക്കുന്നതോടെ ഭീതിയിലായിരിക്കുകയാണ് പ്രദേശത്തെ ജനങ്ങൾ. കൂത്തുപറമ്പ് നഗരസഭ, പി.ഡബ്ല്യു.ഡി ഓഫിസ് തുടങ്ങിയ സ്ഥലങ്ങളിൽ പരാതി നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. മതിലിന്റെ അപകടാവസ്ഥ കാരണം കാൽനടക്കാരും മറ്റും ഭയപ്പാടോടെയാണ് ഇതുവഴി കടന്നുപോകുന്നത്. അതോടൊപ്പം വാഹനങ്ങൾക്കും വലിയൊരു ഭീഷണിയായി മാറിയിരിക്കുകയാണ്. അപകടാവസ്ഥയിലുള്ള മതിൽ എത്രയും പെട്ടെന്ന് പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.