രാജഭക്തിക്ക്​ പൊലീസ് മറുപടി പറയേണ്ടിവരും -ലീഗ്​

കണ്ണൂർ: തളിപ്പറമ്പിൽ പ്രകടനം നടത്തിയ യൂത്ത്​ ലീഗ്-യൂത്ത് കോൺഗ്രസ്​ പ്രവർത്തകരെ മൃഗീയമായി തല്ലിച്ചതച്ച പൊലീസ് കാടത്തം ക്രൂരവും പ്രതിഷേധാർഹവുമാണെന്ന് മുസ്​ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി. രാജാവിനെക്കാൾ വലിയ രാജഭക്തിയാണ്​ പൊലീസ്​ കാണിക്കുന്നത്​. ഇതിനവർ മറുപടി പറയേണ്ടിവരും. സ്വന്തം ജില്ലയായ കണ്ണൂരിൽപോലും പ്രതിഷേധം ഭയന്ന് റൂട്ട് മാറ്റി പാർട്ടി ഗ്രാമത്തിലൂടെ സഞ്ചരിക്കേണ്ടിവന്നത് മുഖ്യമന്ത്രിക്ക് അപമാനമാണ്. ഇതിലുള്ള കലിപ്പും അരിശവും തീർക്കാനാണ്​ പൊലീസിനെ ഉപയോഗിച്ച് യുവജനനേതാക്കളെ തല്ലിച്ചതച്ചത്. തളിപ്പറമ്പിൽ ആണിതറച്ച ലാത്തികൊണ്ടാണ് പൊലീസ് മർദിച്ചത്. മനുഷ്യത്വരഹിതവും ക്രൂരവുമായ പൊലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.