'പരിസ്ഥിതി ലോല പ്രഖ്യാപനം ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റം'

ഇരിട്ടി: വനമേഖലയോട് ചേർന്നുള്ള ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് പി. സന്തോഷ് കുമാർ എം.പി വാർത്തസമ്മേളനത്തിൽ പറഞ്ഞു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനോടൊപ്പം വനമേഖലയോട് ചേർന്നുജീവിക്കുന്നവരുടെ അവകാശങ്ങളും സംരക്ഷിക്കണം. ഇത്തരം നിയമങ്ങൾ ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾ മനസ്സിലാക്കിവേണം നടപ്പിലാക്കാൻ. കേരളത്തെപ്പോലെ ജനസാന്ദ്രത കൂടിയ നാട്ടിൽ ഇത്തരം നിയമങ്ങൾ അപ്രായോഗികമാണ്. ഇതിനെതിരെ എല്ലാ തരത്തിലുമുള്ള വിയോജിപ്പുകളും മാറ്റിവെച്ച് യോജിച്ച പോരാട്ടം ആവശ്യമാണ്. കേരളത്തിന്റെ പ്രത്യേക സാഹചര്യം വിവരിച്ചുകൊണ്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിക്ക് നിവേദനം നൽകിയതായും സന്തോഷ്‌കുമാർ എം.പി പറഞ്ഞു. മലയോര ജനതയുടെ ആശങ്കയിൽ പങ്കുചേർന്ന് ചൊവ്വാഴ്ച നടക്കുന്ന മലയോര ഹർത്താലുമായി എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ സി.പി.ഐ നേതാക്കളായ കെ.ടി. ജോസ്, സി.പി. ഷൈജൻ, എ. പ്രദീപൻ, പായം ബാബുരാജ്. എൻ.പി. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.