കോൺഗ്രസ് പ്രതിഷേധ പ്രകടനം

കണ്ണൂർ: ഇ.ഡി ഓഫിസിൽ ചോദ്യംചെയ്യലിൽ ഹാജരാകാൻപോയ രാഹുൽ ഗാന്ധിയെ അനുഗമിച്ച കോൺഗ്രസ് നേതാക്കളെ അതിക്രൂരമായി മർദിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി ഓഫിസിൽനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് നേതൃത്വം നൽകി. നേതാക്കളായ കെ. പ്രമോദ്, കെ.സി. മുഹമ്മദ് ഫൈസൽ, രാജീവൻ എളയാവൂർ, റഷീദ് കവ്വായി, കെ.സി. ഗണേശൻ, പി. മാധവൻ, കൂക്കിരി രാജേഷ്, കല്ലിക്കോടൻ രാഗേഷ്, സുധീഷ് മുണ്ടേരി തുടങ്ങിയവർ നേതൃത്വം നൽകി. പടം) കോൺഗ്രസ് ജില്ല കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം dcc prathisedam kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.