കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരിയെ ആക്രമിച്ച സംഭവത്തിൽ പരാതി നൽകി. ഡി.വൈ.എഫ്.ഐ നേതാക്കളായ നിധീഷ്, ആൽഫ്രെഡ്, റംസീൻ എന്നിവർക്കെതിരെയാണ് ഫർഹാൻ കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോക്ക് പരാതി നൽകിയത്. തിങ്കളാഴ്ച രാവിലെയാണ് ഗെസ്റ്റ് ഹൗസ് പരിസരത്ത് ഫർഹാൻ മുഖ്യമന്ത്രിക്കു കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. തൊട്ടുപിന്നാലെ ഡി.വൈ.എഫ്.ഐ പ്രവർത്തകരെത്തി ഫർഹാനെ ആക്രമിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.