അജ്ഞാതജീവി വളർത്തുകോഴികളെ കടിച്ചുകൊന്നു

ഇരിട്ടി: വളർത്തുകോഴികളെ അജ്ഞാതജീവി കടിച്ചുകൊന്നു. എടക്കാനം പാലാപ്പറമ്പിൽ കല്യാണിപുരം നിവാസിൽ പി. ദിനേശന്റെ വീട്ടിലെ ഇരുപതോളം വളർത്തുകോഴികളെയാണ് അജ്ഞാതജീവി കടിച്ചുകൊന്നത്. ഇദ്ദേഹത്തിന്റെ ഭാര്യക്ക് സ്വയംതൊഴിൽ സംരംഭമായി കുടുംബശ്രീ പദ്ധതി മുഖേന ലഭിച്ച പൂർണ വളർച്ചയെത്തിയ കോഴികളെയാണ് കൊന്നത്. വലിയ മരക്കൂടിലാക്കി സംരക്ഷിച്ചിരുന്ന കോഴികളെ തിങ്കളാഴ്ച പുലർച്ചയാണ് ഉടലും തലയും വേർപെട്ട നിലയിൽ ചത്തു കിടക്കുന്നതായി കണ്ടതെന്ന് വീട്ടുടമ ദിനേശൻ പറഞ്ഞു. പടം) എടക്കാനം പാലാപ്പറമ്പിലെ പി. ദിനേശന്റെ വീട്ടിലെ വളർത്തുകോഴികളെ അജ്ഞാതജീവി കടിച്ചുകൊന്ന നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.