കൂത്തുപറമ്പ്: കേരള വനിത ഹോക്കി ടീം ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ആര്യ രാജീവന് ജന്മനാടായ കുന്നിരിക്കയിൽ സീക്വൽ പൊതുജന വായനശാലയുടെ നേതൃത്വത്തിൽ . കേരളത്തിന്റെ സന്തോഷ് ട്രോഫി ഫുട്ബാൾ താരം വി. മിഥുൻ പരിപാടി ഉദ്ഘാടനം ചെയ്തു. പിണറായി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‍പെക്ടർ ബാവിഷ് ഉപഹാരവും കാഷ് അവാർഡും നൽകി. വേങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി. ഗീത അധ്യക്ഷത വഹിച്ചു. മുൻ ഇന്ത്യൻ ജൂനിയർ ഹോക്കി താരം നിയാസ്, ആര്യയുടെ ആദ്യകാല പരിശീലകൻ കെ. ശ്രീധരൻ, രാജേന്ദ്രൻ തോണിയോട്ട്, സീക്വൽ ഭരണസമിതി ചെയർമാൻ എം. ശ്രീജിത്ത്, വി.കെ. ഷാൻ എന്നിവർ സംസാരിച്ചു. ഫോട്ടോ: കേരള ഹോക്കി ടീം ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ആര്യ രാജീവനുള്ള സീക്വലിന്റെ പുരസ്കാരം പിണറായി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‍പെക്ടർ ബാവിഷ് നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.