കാഞ്ഞിരോട്: വിദ്യാർഥിയും കഥാകൃത്തുമായിരുന്നു മുഹമ്മദ് ദാനിഷ് ഇളം പ്രായത്തിൽ തന്നെ അതിശയിപ്പിക്കുന്ന മാതൃകകൾ കാണിച്ച അതുല്യനായ പ്രതിഭയായിരുന്നെന്ന് കാഞ്ഞിരോട് അൽ ഹുദ ഇംഗ്ലീഷ് സ്കൂൾ സംഘടിപ്പിച്ച അനുസ്മരണ സദസ്സ് അഭിപ്രായപ്പെട്ടു. ശാരീരികമായും മറ്റും ഉണ്ടാവുന്ന എല്ലാവിധ വെല്ലുവിളികളെയും മറികടന്ന് സ്വപ്നങ്ങളിലേക്ക് പറക്കാനുള്ള ആത്മ വിശ്വാസത്തിന്റെ ജീവിത പാഠങ്ങൾ വരും തലമുറകൾക്ക് കൈമാറിയാണ് ദാനിഷ് അകാലത്തിൽ വിട പറഞ്ഞത്. അൽഹുദ സ്കൂൾ മാനേജർ ടി. അഹമ്മദ് അധ്യക്ഷത വഹിച്ചു. ദാനിഷിന്റെ സ്മരണാർഥം അൽഹുദ സ്കൂളിൽ സ്ഥാപിക്കുന്ന ചിറകുകൾ - ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ പ്രകാശനം മുണ്ടേരി പഞ്ചായത്ത് പ്രസിഡൻറ് എം. അനീഷ നിർവഹിച്ചു. ലൈബ്രറിയിലേക്ക് ദാനിഷിന്റെ പുസ്തകങ്ങൾ തണലോരം കൂട്ടായ്മ സംസ്ഥാന പ്രസിഡൻറ് സൈഫുല്ല അലനല്ലൂർ സ്കൂൾ ലൈബ്രേറിയൻ ഷിനിക്ക് കൈമാറി. വാർഡ് അംഗം ചാന്ദ്നി, മുണ്ടേരി എച്ച്.എസ്.എസ് പ്രധാന അധ്യാപകൻ ഹരീന്ദ്രൻ കൊയിലോടൻ, ട്രസ്റ്റ് വൈസ് ചെയർമാൻ അഹമ്മദ് പാറക്കൽ, ട്രഷറർ സി. അഹമ്മദ്, ബഷീർ സഅദി, മുഹമ്മദ് ബാവ കൂടാളി, കെ.ടി. കുഞ്ഞിമൊയ്തീൻ, രാഘവൻ, എൻ.എം. ശഫീഖ്, എം. ഖദീജ, തുളസി, ദാനി ഇഹ്സാൻ, കമാൽ സംസാരിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് യമുന സ്വാഗതവും ഷാഹിദ നന്ദിയും പറഞ്ഞു. പടം) ചിറകുകൾ - ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ ലോഗോ പ്രകാശനം മുണ്ടേരി പഞ്ചായത്ത് പ്രസിഡൻറ് എം. അനീഷ സ്കൂൾ പ്രധാനാധ്യാപിക യമുനക്ക് കൈമാറി നിർവഹിക്കുന്നു danish logo aneesha
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.