തലശ്ശേരി: സി.കെ.പി. ചെറിയ മമ്മുക്കേയി അനുസ്മരണവും ഇന്ത്യൻ നാഷനൽ ലീഗ് (വഹാബ് വിഭാഗം) ജില്ല കൺവെൻഷനും സംസ്ഥാന ജനറൽ സെക്രട്ടറി നാസർകോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. മഹമ്മൂദ് പറക്കാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ.കെ. അബ്ദുൽ അസീസ് അനുസ്മരണ പ്രഭാഷണം നടത്തി. തെരഞ്ഞെടുപ്പ് സംസ്ഥാന വൈസ് പ്രസിഡൻറ് എം.കെ. ഹാജി നിയന്ത്രിച്ചു. റഫീഖ് അഴിയൂർ, എം.കെ. ഹാജി, നാസർ കുറുമത്തൂർ, ഗഫൂർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മഹമ്മൂദ് പറക്കാട്ട് (പ്രസി), കെ.വി. അഹമ്മദ് ഹാജി, ഷംസുദ്ദീൻ പുതിയങ്ങാടി, അബ്ദുൽ ഖാദർ മുണ്ടേരി, അബ്ദുറഹ്മാൻ ഹാജി (വൈ. പ്രസി), നാസർ കുറുമത്തൂർ (ജന. സെക്ര), സമീർ, ബഷീർ മുണ്ടേരി, ഗഫൂർ തലശ്ശേരി (ജോ. സെക്ര), കെ.പി. യൂസുഫ് പാനൂർ (ട്രഷ). പടങ്ങൾ) മഹമ്മൂദ് പറക്കാട്ട് നാസർ കുറുമത്തൂർ mahamood parakkat inl presdnt nasar kurumathur inl sec
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.