കരനെൽകൃഷിക്ക് തുടക്കം

ചൊക്ലി: രാമവിലാസം ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തിലുള്ള കരനെൽ കൃഷിക്ക് കാഞ്ഞിരത്തിൻകീഴിൽ തുടക്കമായി. ഉത്സവാന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ ചൊക്ലി പഞ്ചായത്ത് പ്രസിഡൻറ് സി.കെ. രമ്യ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം നവാസ് പരത്തിൻറവിട അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ അശ്വതി, സ്കൂൾ പ്രിൻസിപ്പൽ ശ്രീജ, രമേശൻ പേരൂൽ, കുഞ്ഞൻ, ടി.ടി.കെ. ശശി, സന്ദീപ്, യൂസുഫ് മാസ്റ്റർ, കെ.കെ. വിനീത്, ദേവിക, ഋത്വിക് എന്നിവർ സംസാരിച്ചു. അഞ്ചു മാസം കഴിഞ്ഞ് വിളവെടുക്കാനാണ് ലക്ഷ്യമിടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.