പ്രതിഷേധ സംഗമം

പാനൂർ: അലഹാബാദിൽ പ്രവാചകനിന്ദക്കെതിരെ നടന്ന പ്രതിഷേധത്തിന്റെ മാസ്റ്റർ ബ്രെയിൻ എന്നാരോപിച്ച് യു.പി പൊലീസ് അന്യായമായി അറസ്‌റ്റ്‌ ചെയ്ത അഹമ്മദ് ജാവേദിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാനൂരിൽ നടത്തി. ജില്ല പ്രസിഡൻറ് സാദിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ഇംതിയാസ്, മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് കെ.കെ. അസ്‌ലം, മുനിസിപ്പൽ സെക്രട്ടറി ടി. നജ്മ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.