ഡോ. ഫാത്തിമ അസ്റക്ക് പുരസ്കാരം കൈമാറി

തലശ്ശേരി: ഭാഷ ഗവേഷകനും കൊൽക്കത്ത നാഷനൽ ലൈബ്രറിയിൽ ദീർഘകാലം ബിബ്ലിയോഗ്രഫി എഡിറ്ററുമായിരുന്ന കെ.എം. ഗോവിയുടെ സ്മരണക്ക് തലശ്ശേരി മുസ്‍ലിം അസോസിയേഷൻ ടി.പി. കുട്ട്യമ്മു സാഹിബ് ലൈബ്രറി ഏർപ്പെടുത്തിയ പുരസ്കാരം തിരുപ്പതി ഐ.ഐ.ടി സെൻട്രൽ ലൈബ്രറി ഉദ്യോഗസ്ഥ ഡോ. ഫാത്തിമ അസ്റ ഫസലിന് കെ. മുരളീധരൻ എം.പി സമ്മാനിച്ചു. മലയാള ഭാഷക്കും സാഹിത്യത്തിനും മലബാറുകാരുടെ സംഭാവനകൾ രാഷ്ട്രീയപരവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങളാൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെപോയെന്ന് കെ. മുരളീധരൻ പറഞ്ഞു. സി.കെ.പി. റയീസ് അധ്യക്ഷത വഹിച്ചു. എ.പി. അഹ്മദ് അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. അഡ്വ. ടി. ആസഫലി മുഖ്യപ്രഭാഷണം നടത്തി. എം.വി. മുഹമ്മദ് സലീം, പി.പി. പവിത്രൻ, പ്രഫ. എ.പി. സുബൈർ, അഡ്വ. ടി.പി. സാജിദ്, പി.എം. അബ്ദുൽ ബഷീർ എന്നിവർ സംസാരിച്ചു. സി.എ. അബൂബക്കർ സ്വാഗതവും എ.കെ. ഇബ്രാഹിം നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.